Latest NewsNewsIndia

രാജ്യത്ത് മെയ് 17 കഴിഞ്ഞാലും ലോക്ഡൗണ്‍ നീട്ടേണ്ട ആവശ്യകത വ്യക്തമാക്കി എയിംസ് ഡയറക്ടര്‍

ഡല്‍ഹി: ഇന്ത്യയില്‍ അടുത്ത രണ്ട് മാസങ്ങളില്‍ കൊറോണ വൈറസ് തീവ്രതയിലെത്തും . രാജ്യത്ത് ലോക്ഡൗണ്‍ നീട്ടണം മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍  ഡോ. രണ്‍ദീപ് ഗുലേറിയ. 40 ദിവസത്തിലേറെയായി രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുകയാണ,് എങ്കിലും രോഗവ്യാപനമേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ രോഗബാധ രാജ്യത്ത് വര്‍ദ്ധിക്കാനാണ് നിലവിലെ സാധ്യത. അതിനാല്‍ ആരോഗ്യ മേഖലയുടെയും സാമ്പത്തിക മേഖലയുടെയും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചര്‍ച്ച ചെയ്ത് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ രോഗബാധ രാജ്യത്ത് വര്‍ദ്ധിക്കാനാണ് നിലവിലെ സാധ്യത.

read also : കോവിഡ് ഉടനെയൊന്നും മനുഷ്യരില്‍ നിന്നും വിട്ടു പോകില്ല : ആരോഗ്യവിദഗ്ദ്ധര്‍ പറയുന്ന കാലയളവ് ഇങ്ങനെ

രോഗാധ സ്ഥിരീകരിക്കുന്നതില്‍ ഇതുവരെ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുന്‍പുള്ളതിനെക്കാള്‍ ഏറെ ആളുകളെ ഇപ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട് എന്നതാണ്. ഇതില്‍ 4 മുതല്‍ 4.5 ശതമാനം വരെ ജനങ്ങള്‍ക്ക് രോഗം പൊസിറ്റീവ് ആകുന്നുണ്ട്.

രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കണം. റെഡ്‌സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ശരിയായ പ്രവര്‍ത്തനം തന്നെ വേണം. ആളുകള്‍ കൂടിച്ചേര്‍ന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളെ കൂടുതല്‍ ശ്രദ്ധിക്കണം. ഹോട്‌സ്‌പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാധ്യത ഇവിടെയാണെന്നും എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button