Latest NewsNewsInternational

കോവിഡ് ഉടനെയൊന്നും മനുഷ്യരില്‍ നിന്നും വിട്ടു പോകില്ല : ആരോഗ്യവിദഗ്ദ്ധര്‍ പറയുന്ന കാലയളവ് ഇങ്ങനെ

ന്യൂയോര്‍ക്ക് : കോവിഡ് ഉടനെയൊന്നും മനുഷ്യരില്‍ നിന്നും വിട്ടു പോകില്ല , ആരോഗ്യവിദഗ്ദ്ധര്‍ പറയുന്ന കാലയളവ് ഇങ്ങനെ. കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി(CIDRAP) യിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല എന്നാണ്. ഇതിന് 18 മുതല്‍ 24 മാസം വരെ എടുക്കും.

Read also : പ്രവാസികള്‍ക്കായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു, വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം

കോറോണവൈറസിന്റെ പുരോഗതി മൂന്നുഘട്ടങ്ങളിലായിട്ടായിരിക്കും എന്നും ഈ ശൈത്യകാലത്തെ രണ്ടാംവരവ് ആയിരിക്കും ഏറ്റവും ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഫ്‌ളുവന്‍സയും കോവിഡ് 19ഉം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് പകരുന്നത്. ഒരു ലക്ഷണങ്ങളും പ്രകടമാക്കാത്തവരില്‍ നിന്നുപോലും വൈറസ് പകരും. ഇന്‍ഫ്‌ളുവന്‍സ എന്ന പകര്‍ച്ചവ്യാധി മാതൃകയാക്കാമെങ്കിലും കോവിഡ് 19ന്റെ പോക്ക് എങ്ങോട്ടെന്ന് വിദഗ്ദര്‍ക്കു പോലും പ്രതീക്ഷിക്കാനാവുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button