
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവറായ, കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35)ആണ് മരിച്ചത്.
വെഴുപ്പൂർ വേലായുധൻ പാറക്ക് സമീപം ഇന്ന് വൈകുന്നേരം നാലര മണിയോടെ കെഎംസി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വരികയായിരുന്നു ജീപ്പും, ചുങ്കത്തു നിന്ന് കൂടത്തായിയിലേക്ക് വരികയായിരുന്ന മുല്ല ബാർ സോപ്പ് കമ്പനിയുടെ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Also read : പച്ചക്കറിക്ക് ഒപ്പം കഞ്ചാവ് വളർത്തിയ കർഷകൻ പിടിയിൽ
ജീപ്പ് യാത്രക്കാരായ ഏകരൂൽ സ്വദേശികളും ബഷീറിന്‍റെ ബന്ധുക്കളുമായ അബു, ഹാരിസ്, റിൻഷാ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
Post Your Comments