ന്യൂഡല്‍ഹി: കോവിഡിനെതിരെ ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ച് പോര്‍ച്ചുഗീസും ഇന്ത്യയും. മഹാമാരിക്കെതിരെ പോരാടാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ഭരണാധികാരി അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി.
കോവിഡിനെതിരെ ഒരുമിച്ച് പോരാടുമെന്നും മരുന്നുകള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കുമെന്നും പ്രധാന മന്ത്രി അറിയിച്ചു. കോവിഡിനെതിരെ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആരോഗ്യ സാമ്പത്തിക രംഗത്തെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. കോവിഡിനെ പ്രതിരോധിക്കാനായി സാധ്യമായ എല്ലാകാര്യങ്ങള്‍ ചെയ്തു നല്‍കുമെന്നും ഇരു നേതാക്കളും ഉറപ്പ് നല്‍കി. പോര്‍ച്ചുരീസില്‍ കുടുങ്ങി പോയ ഇന്ത്യക്കാര്‍ക്ക് വിസ നീട്ടി നല്‍കിയതിന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റയ്ക്ക് നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments