Latest NewsIndiaNews

സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്‌വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ

തങ്ങളുടെ മകള്‍ പിതാവിന്റെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായി വളരണമെന്ന് ആഗ്രഹിക്കുന്നതായും പല്ലവി പറഞ്ഞു

ജയ്പൂര്‍: രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാന്‍ സൈന്യത്തില്‍ ചേരാൻ താത്പര്യം പ്രകടിപ്പിച്ച്‌ ഹന്ദ്‌വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ. സൈന്യത്തില്‍ ചേരാനുള്ള പ്രായം കടന്നുവെങ്കിലും ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം ഉണ്ടെന്ന് പല്ലവി ശര്‍മ വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് പല്ലവി ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങളുടെ മകള്‍ പിതാവിന്റെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായി വളരണമെന്ന് ആഗ്രഹിക്കുന്നതായും പല്ലവി പറഞ്ഞു. മകള്‍ സൈന്യത്തില്‍ ചേരാന്‍ താത്പര്യപ്പെടുന്നുണ്ടെന്നാണ് കരുതുന്നതെന്നും പല്ലവി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ട അവകാശം മകള്‍ക്കാണെന്നും പല്ലവി വ്യക്തമാക്കി.

ALSO READ: ഇന്ത്യയിൽ നിർണായക പരീക്ഷണങ്ങൾ പുരോഗമിക്കുന്നു; കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മകള്‍ മനുഷ്യത്വവും ഉത്തരവാദിത്വവും ഉള്ള ഒരു പൗരയായിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതാണ് കൂടുതല്‍ പ്രധാനമെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു.
ഹന്ദ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് ശര്‍മ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button