തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എയര്‍പേര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിന് മതിയായ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്നവര്‍ക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ക്യുആര്‍ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
Read also: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്
എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് വിമാനത്തില്‍ ഇരുത്തുന്നത്. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുൻപ് എയര്‍പോര്‍ട്ടിലും തുടര്‍ന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തും. ഇതോടൊപ്പം സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റും പൂരിപ്പിച്ച് ഹെല്‍പ് ഡെസ്‌കില്‍ നല്‍കണം. എയ്‌റോ ബ്രിഡ്ജില്‍ വച്ച് താപനില പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ അവരെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്യുന്നു. പനിയില്ലെങ്കില്‍ അവരെ ഹെല്‍പ് ഡെസ്‌കിലേക്ക് അയക്കും. ഹെല്‍പ് ഡെസ്‌കിലെ ഡോക്ടര്‍ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ അവരേയും ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments