തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് . നാട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി പ്രയാസം അനുഭവിക്കുന്ന നൂറ് പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ജിസിസി യൂത്ത് കെയറാണ് ടിക്കറ്റ് നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
Read Also : ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് ശുദ്ധമായ പ്രകൃതിയെ : വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യമായത് മഞ്ഞ് മൂടിയ അത്ഭുതത്തെ
‘വീടണയാന്‍ കാത്തിരിക്കുന്ന പ്രവാസലോകത്തെ സാധാരണക്കാരോടൊപ്പം യൂത്ത് കെയര്‍ ഉണ്ട്. നാട്ടിലേക്ക് തിരികെ വരാന്‍ എംബസ്സി ലിസ്റ്റിലുള്ള, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും.’ ഷാഫി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments