Latest NewsNewsInternational

പ്രവാസികളുടെ കാത്തിരിപ്പ് സഫലമാകുന്നു; മടക്കയാത്രക്ക് കുവൈറ്റിൽ നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച്ച

കുവൈത്ത്; കാത്തിരിപ്പ് സഫലമാകുന്നു, പ്രവാസികളുടെ തിരിച്ചുപോക്ക്​ ആരംഭിക്കാനിരിക്കെ ആദ്യഘട്ടത്തില്‍ കുവൈത്തില്‍നിന്ന്​ ഷെഡ്യൂള്‍ ചെയ്​തത്​ അഞ്ചു വിമാനങ്ങള്‍, ഓരോ വിമാനത്തിലും 200 യാത്രക്കാരാണുണ്ടാവുക, ആദ്യ വിമാനം വെള്ളിയാഴ്​ചയാണ്.

ഹൈദരാബാദിലേക്കാണ്​ ആദ്യ യാത്ര, ​ശനിയാഴ്​ച കൊച്ചിയിലേക്കും ഞായറാഴ്​ച ചെന്നൈയിലേക്കും ചൊവ്വാഴ്​ച അഹ്​മദാബാദിലേക്കും ബുധനാഴ്​ച കോഴിക്കോട്ടേക്കും കുവൈത്തില്‍നിന്ന്​ വിമാനമുണ്ട്, ഇന്ത്യന്‍ എംബസിയുടെ വെബ്​സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍നിന്ന്​ രോഗികള്‍, ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വയോധികര്‍, ജോലി നഷ്​ടമായവര്‍ എന്നിവര്‍ക്ക്​ മുന്‍ഗണന നല്‍കിയാണ്​ തിരിച്ചുകൊണ്ടുപോവുന്നത്​.

ഇത്തരത്തിൽ ആദ്യഘട്ടത്തില്‍ 1000 പേരെയാണ്​ കുവൈത്തില്‍നിന്ന്​ കൊണ്ടുപോവുന്നത്​, വിമാന ടിക്കറ്റ്​ പ്രവാസികള്‍ സ്വന്തം വഹിക്കണം. കുവൈത്തില്‍നിന്ന്​ കൊച്ചിയിലേക്ക്​ 19,000 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​, തൊഴില്‍ നഷ്​ടപ്പെട്ട്​ പ്രയാസം അനുഭവിക്കുന്നവര്‍ക്ക്​ ഭീമമായ യാത്രാചെലവ്​ ഭാരമാവും. ഗള്‍ഫ്​ രാജ്യങ്ങളില്‍ കുവൈത്തില്‍നിന്നാണ്​ കൂടിയ നിരക്ക്​ പുറത്ത് വന്നിട്ടുള്ളത്.

ഈ മാസം മേയ്​ ഏഴുമുതല്‍ 14 വരെയായി ആദ്യഘട്ടത്തില്‍ 15,000 ഇന്ത്യക്കാരെയാണ്​ വിവിധ രാജ്യങ്ങളില്‍നിന്ന്​ തിരിച്ചുകൊണ്ടുവരുന്നത്​, 64 വിമാനങ്ങളാണ്​ ഷെഡ്യൂള്‍ ചെയ്​തത്​, ആദ്യദിവസം കുവൈത്തില്‍നിന്ന്​ വിമാനമില്ല. കോവിഡ്​ ബാധിതരെ കൊണ്ടുപോകില്ലെന്ന്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. യാത്രക്കുമുമ്പ്​ വൈദ്യപരിശോധന നടത്തും. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാകും യാത്രയെന്നും അധികൃതർ.

shortlink

Related Articles

Post Your Comments


Back to top button