ലണ്ടന്‍: രണ്ടുമാസം കൊണ്ട് എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് കടല്‍ത്തീരത്തു വച്ച് നഷ്ടപ്പെട്ട ക്യാമറ പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ തിരികെയെത്തുന്നു. കൈവിട്ടുപോയ ക്യാമറ തിരികെ കിട്ടാന്‍ പോകുന്നത് യു കെയിലെ കിഴക്കന്‍ യോക്ക്‌ഷെയറിലെ ഹള്‍ തീരനഗര സ്വദേശിയായ വില്യത്തിനാണ്.
സെപ്റ്റംബര്‍ ഒന്നിനാണ് യോക്ക്‌ഷൈറിലെ തോണ്‍വിക്ക് ബീച്ചില്‍വച്ച് വില്യത്തിന്റെ പക്കല്‍നിന്ന് ക്യാമറ തിരയില്‍പ്പെട്ടു പോയത്. കടലിലൂടെയുള്ള യാത്രയുടെ വിവരങ്ങള്‍ വാട്ടര്‍ പ്രൂഫായ ക്യാമറ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു.
വാഡന്‍ കടലിലെ ജര്‍മന്‍ ദ്വീപിന്റെ തീരത്ത് രണ്ടുമാസം കടലിലൂടെ സഞ്ചരിച്ച ക്യാമറ അടിഞ്ഞു. ഈ ദ്വീപിലുണ്ടായിരുന്നത് നീല്‍ വ്രീ, ഹോള്‍ഗര്‍ സ്പ്രീര്‍ എന്നിങ്ങനെ രണ്ട് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായിരുന്നു. ഇവര്‍ ക്യാമറ കണ്ടെടുക്കുകയും റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ Hallig Süderoog എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.
കൂടാതെ യഥാര്‍ഥ അവകാശിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയും നടത്തി. നീലും ഹോള്‍ഗറും അങ്ങനെ പന്ത്രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തിയതായി അറിയിച്ചു. തന്റെ പത്തുവയസ്സുകാരന്‍ മകന്‍ വില്യമിന്റെ ക്യാമറയാണ് അതെന്ന് ഒരു അച്ഛന്റെ സന്ദേശമെത്തിയെന്ന് നീലും ഹോള്‍ഗറും ഹോള്‍ഗറും അറിയിച്ചു.
സന്ദേശത്തിനൊപ്പം ക്യാമറയിലെ ദൃശ്യങ്ങളില്‍ കണ്ട വില്യത്തിന്റെ മറ്റൊരു ചിത്രവും ഉണ്ടായിരുന്നു. വില്യത്തിന്റെ ക്യാമറ തോണ്‍വിക്ക് ബീച്ചില്‍ വച്ചാണ് നഷ്ടമായതെന്നും അച്ഛന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments