IndiaNews

വ്യത്യസ്തമായ തിരിച്ചുവരവുമായി നോക്കിയ!

നോക്കിയയുടേത് അല്ലാത്ത നോക്കിയ ഫോൺ തിരിച്ചെത്തുന്നു. ‘നോക്കിയ തിരിച്ചു വരുന്നു’ എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. ഈ വർഷം അവസാനം നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിങ്ങുമെന്നാണ് ചില മാധ്യമങ്ങൾ പുറത്തുവിട്ടത്. പക്ഷെ കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ അത്തരം അനക്കങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഈ അഭ്യൂഹം ശക്തമായിരുന്നു. നോക്കിയയ്ക്കു മൈക്രോസോഫ്റ്റുമായുള്ള കരാർ ഈ വർഷം അവസാനമാണ് തീരുന്നത് നോക്കിയ തിരിച്ചുവരുമെന്നത് ശക്തമാകുകയാണ്.

എച്ച്എംഡി ഗ്ലോബൽ ഫിന്‍ലാൻഡിലെ നോക്കിയ കോർപറേഷനുമായി സഹകരിച്ചാണ് നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ അവതരിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിൽനിന്ന് ഫീച്ചർഫോണുകൾ നിർമിക്കാനുള്ള അവകാശം എച്ച്എംഡി വാങ്ങിയിരുന്നു. നോക്കിയ ബ്രാൻഡിൽ ഫോൺ വിൽക്കാൻ 2024 വരെ കമ്പനി അവകാശം വാങ്ങിയിരുന്നു. എച്ച്എംഡിയിൽ നോക്കിയ കോർപറേഷനു നേരിട്ടു നിക്ഷേപമില്ല, പക്ഷേ കമ്പനിയുടെ ബോർഡ് മെമ്പർമാരിൽ പലരും നോക്കിയയിൽ നിന്നാണ്.

എച്ച്എംഡിയുടെ സി ഇ ഒ നോക്കിയയുടെ സിഇഒ ആയിരുന്ന ആർട്ടോ നുമെല്ലയാണ്. ചീഫ് മാർക്കറ്റിങ് ഓഫിസർ പെക്ക റന്റാലയ്ക്കാണ് നോക്കിയയെ വീണ്ടും ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനുള്ള ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button