ചെന്നൈ: ചെന്നൈയില്‍ സ്ഥിതി രൂക്ഷമാകുന്നു. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ സ്വകാര്യ കോളേജുകളിലും ചെന്നൈ ട്രേഡ് സെന്ററിലും ഒരുക്കിയ കോര്‍പ്പറേഷന്റെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് രോഗികളെ മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. രോഗികള്‍ക്കായി 1,750 കിടക്കകള്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. ഇതിൽ 1,200 കിടക്കകളില്‍ രോഗികള്‍ ചികിത്സയിലുണ്ട്.
സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്ന് 73 രോഗികളെ ഞായറാഴ്ച സിറ്റി കോളേജിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഒമാണ്ടുറാര്‍ മെഡിക്കല്‍ കോളേജ് ഡീനുമായ നാരായണ ബാബു അറിയിച്ചു. ഒമാണ്ടുറാറില്‍ നിന്നുള്ള 60 ശതമാനം രോഗികളെ ഉടന്‍ തന്നെ കെയര്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments