Latest NewsKeralaNews

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന മലയാളികൾക്ക് പ്രത്യേക ചികിത്സ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്ക് ചികിത്സാ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവർ , ഗര്‍ഭിണികള്‍ എന്നിവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്നും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പന്റെ നിര്‍ദ്ദേശം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ക്ലസ്റ്റര്‍ സി.ഇ.ഒ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button