എറണാകുളം: പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത് പതിമൂന്ന് സര്‍വീസുകൾ. അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ഈ സർവീസുകളിൽ പങ്കാളിയാകുക. ആദ്യ ഷെഡ്യൂളിനുള്ള ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി. 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകും.
Read also: കോവിഡ്: ചെന്നൈയിലെ സ്ഥിതി രൂക്ഷം, ആശുപത്രികൾ നിറയുന്നു
നാളെ മുതല്‍ പതിമൂന്നാം തീയതിവരെയാണ് പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്. അബുദാബി, ദുബായ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈൻ, കുവൈത്ത്, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്.
Post Your Comments