വെഞ്ഞാറമൂട് : ദുരൂഹ സാഹചര്യത്തിൽ 40കാരിയായ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍പ്പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയുടെ മൃതദേഹമാണ് ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ വീടിന് അമ്പത് മീറ്റർ അകലെയുള്ള റബർപുരയിടത്തിൽ കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിവരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. ഉച്ചഭക്ഷണം കഴിഞ്ഞ് താൻ ഉറങ്ങാൻ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഉണർന്നശേഷം അമ്മയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതെന്നുമാണ് മകളുടെ മൊഴി.
വെഞ്ഞാറമ്മൂട് എസ് ഐ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments