KeralaLatest NewsNews

ശമ്പളം പിടിക്കരുത്; ഓർഡിനൻസിനെതിരെ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ച് സംഘടനകൾ

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞമാസമാണ് ഗവർണർ‌ ഓർഡിനൻസ് ഒപ്പിട്ടത്.

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി.

ALSO READ: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ മന്ത്രിയുടെ കത്ത്

പിടിക്കുന്ന ശമ്പളം എപ്പോൾ തിരിച്ചു നൽകണമെന്ന് 6 മാസത്തിനുള്ളിൽ തീരുമാനിക്കും. സർക്കാരിനോടു വിശദീകരണം ചോദിക്കുകയോ നിയമോപദേശം തേടുകയോ ചെയ്യാതെയാണു ഗവർണർ ഓർഡിനൻസ് അംഗീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button