KeralaLatest NewsNews

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം; ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐയുടെ സര്‍വീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ആതിരയുടെ കൊലപാതകം; സ്‌കൂട്ടറുമായി കടന്ന അജ്ഞാത പ്രതിയെ കണ്ടെത്താനായില്ല

സി.പി.ഐ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സിലും യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനയായ സെറ്റോയുമാണ് ഒരേ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പ്രതിപക്ഷ സംഘടനകളും സി.പി.ഐയുടെ ജോയിന്റ് കൌണ്‍സിലും നടത്തുന്ന പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാനും നിര്‍ദ്ദേശം ഉണ്ട്.പ്രതിപക്ഷ സംഘടനകളുടെ സമരം സര്‍ക്കാരിലെ ചില ഓഫീസുകളെ ഒഴികെ സാരമായി ബാധിക്കാനിടയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button