Latest NewsNewsIndia

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം: 58 വര്‍ഷമായി നിലനില്‍ക്കുന്ന വിലക്ക് പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. ഉത്തരവിന്റെ പകര്‍പ്പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ല്‍ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചതായി അദ്ദേഹം കുറിച്ചു.

Read Also: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

നിരോധനത്തില്‍ കോണ്‍ഗ്രസിന്റേയും ഇന്ദിരയുടേയും പങ്കും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1966 നവംബര്‍ 7 ന് പാര്‍ലമെന്റില്‍ ഗോഹത്യക്കെതിരെ വന്‍ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ആര്‍എസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങള്‍ ഒത്തുകൂടി. പൊലീസ് വെടിവെപ്പില്‍ പലരും മരിച്ചു. ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സര്‍ക്കാര്‍, 1966 നവംബര്‍ 30ന്, ജീവനക്കാരെ ആര്‍എസ്എസില്‍ ചേരുന്നത് വിലക്കി’, അമിത് മാളവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button