
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കെതിരെ ‘നാം’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് 120 വികസ്വര രാജ്യങ്ങളുമായി സംവദിക്കും. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുമായി സംവദിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് ‘നാം’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
കോവിഡിനായി ഒരുമിച്ച് നില്‍ക്കുക എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. സഖ്യകക്ഷികളുടെ ഭാഗമല്ലാത്ത ലോകത്തിലെ രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയാണ് ‘നാം’. ഇത്തവണ അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമ്മേളനം ഇന്നു നടക്കുന്നത്. ‘നാം’ രാജ്യങ്ങളുടെ നിലവിലെ സാധ്യതകള്‍ കോവിഡ് പ്രതിരോധത്തിന് എങ്ങനെ ഫല പ്രദമായി ഉപയോഗിക്ക ണമെന്നതാണ് ചര്‍ച്ചചെയ്യുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ALSO READ: ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വൻ സജ്ജീകരണങ്ങളൊരുക്കി പത്തനംതിട്ട
ഇന്ത്യയുടെ സമീപനം സമ്മേളനത്തിലെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക മാകുമെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ സമൂഹത്തിനും പ്രതിരോധ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇന്ത്യയാണ് അതിവേഗം നല്‍കിയത്.
Post Your Comments