KeralaLatest NewsNews

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഒന്നാം സാക്ഷിയെ ആക്രമിച്ചു; ആക്രമിച്ചത് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

മറ്റത്തൂർ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി അതേ കേസിലെ ഒന്നാം സാക്ഷിയെ ആക്രമിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇയാൾ പരോളിലിറങ്ങിയത്. വാസുപുരം കളത്തറവീട്ടിൽ സതീഷ് (39) ആണ് പരാതിക്കാരൻ. സംഭവത്തിൽ വാസുപുരം ചെരുപറമ്പിൽ ഷാന്റോ (32) യുടെ പേരിൽ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു.

ALSO READ: കോവിഡ് വ്യാപന ഭീതിയിൽ തമിഴ്‌നാടും, മഹാരാഷ്ട്രയും; സ്വകാര്യ ആശുപത്രികളോട് കിടക്കകൾ പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കണമെന്നു നിർദേശം

കഴുത്തിൽ പരിക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസിലാണ് സി പി എം പ്രവർത്തകനായ ഷാന്റോ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button