Latest NewsIndiaNews

കോവിഡ് വ്യാപന ഭീതിയിൽ തമിഴ്‌നാടും, മഹാരാഷ്ട്രയും; സ്വകാര്യ ആശുപത്രികളോട് കിടക്കകൾ പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കണമെന്നു നിർദേശം

ചെന്നൈ: തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലും അതിവേഗം കോവിഡ് വ്യാപിക്കുകയാണ്. ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലായതിന്റെ ഞെട്ടലിൽ ആണ് തമിഴ്നാട്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 266 പേർക്കാണ്. ആകെ രോഗികൾ 3023 ആണ്. തേനാംപെട്ടിലെ കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന മലയാളി വിദ്യാർഥി (17) ഉൾപ്പെടെ ചെന്നൈയിൽ മാത്രം കോവിഡ് രോഗികൾ 1458 ആയി.

കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്കു കടന്നതോടെ, ചികിൽസയ്ക്കു കൂടുതൽ സൗകര്യമൊരുക്കാൻ ചെന്നൈ കോർപറേഷൻ ശ്രമം തുടങ്ങി. കല്യാണ മണ്ഡപങ്ങൾ ഏറ്റെടുക്കൽ നോട്ടിസ് നൽകി. തമിഴ്നാട്ടിൽ കോവിഡ് മരണം 30. കോയമ്പേട് മാർക്കറ്റിൽ നിന്നു രോഗം പകർന്നവരുടെ എണ്ണം 146 ആയി. ചെന്നൈയിൽ ട്രിപ്ലിക്കേനിലെ തെരുവിൽ 52 പേർക്കു രോഗം. ഭക്ഷണം വിതരണം ചെയ്ത സാമൂഹിക പ്രവർത്തകനിൽ നിന്നു പകർന്നതാണെന്നാണു നിഗമനം.

അതേസമയം, മുംബൈയിൽ ഇന്നലെ 21 പേർ മരിച്ചു. ഇതോടെ, നഗരത്തിലെ മരണസംഖ്യ 343. രോഗികൾ 361 പൊലീസുകാർ അടക്കം 8,800. ഇതുൾപ്പെടെ മഹാരാഷ്ട്രയിലെ ആകെ രോഗികൾ 12,737. മരണം 542. ധാരാവി ചേരിയിൽ 2 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 20. ഇവിടെ 590 പേർക്കാണു രോഗം. കണ്ടെയന്റ്മെന്റ് സോണിൽപ്പെടാത്ത പ്രദേശങ്ങളിൽ മദ്യഷോപ്പുകൾക്ക് അടക്കം ഇന്നു മുതൽ പ്രവർത്തനാനുമതി.

സ്വകാര്യ ആശുപത്രികളോട് 20 % കിടക്കകൾ പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കണമെന്നു സർക്കാർ നിർദേശം. കർണാടകയിൽ രോഗികൾ 614. മരണം 25. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ എല്ലായിടങ്ങളിലും മദ്യവിൽപന ശാലകൾഇന്നു മുതൽ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button