മുംബൈ: രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഓൺലൈൻ വിപണി വഴി കൂടുതൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ ഇത് വ്യക്തമാക്കുന്നു.
നേരത്തെ അവശ്യ സാധനങ്ങൾ വിൽക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇലക്ട്രോണിക്സ് സാധനങ്ങൾ അടക്കമുള്ളവ വിൽക്കാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് ഇളവ് നാക്കിയിരിക്കുന്നത്.
ലാപ് ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ ഓൺലൈനായി വാങ്ങാം. കോവിഡ് കേസുകൾ നിലവിലില്ലാത്തതോ കുറവോ ആയ പ്രദേശങ്ങളിൽ മാത്രമേ അനുവദിക്കൂ. റെഡ്സോണുകളിൽ ഇത്തരം സേവനങ്ങളൊന്നും അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ALSO READ: രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറക്കുന്നു
ഗ്രീൻ, ഓറഞ്ച്, സോണുകളിൽ വിൽപ്പന നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആമസോണിന്റെ വെബ്സൈറ്റിലെ സ്മാർട്ട്ഫോൺ വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോണുകളെല്ലാം അൺഅവൈലബിൾ എന്ന് തന്നെയാണ് കാണിക്കുന്നത്. എപ്പോൾ മുതലാണ് ഈ സൈറ്റുകൾ പൂർവ്വ സ്ഥിതിയിലേക്ക് മാറ്റുന്നത് എന്നകാര്യം വ്യക്തമല്ല.
Post Your Comments