Latest NewsNewsIndia

രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറക്കുന്നു

ന്യൂഡല്‍ഹി։ രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറക്കാൻ സർക്കാരുകൾ നീക്കം തുടങ്ങി. ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിന് സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാന സർക്കാരുകളുടെ നീക്കം.

ഡല്‍ഹിയില്‍ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് മുതലാകും തുറക്കുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു. പിന്നാലെ തന്നെ മെയ് 4 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകവും അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലും മദ്യ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്.

കര്‍ണാടകത്തില്‍ രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി ഏഴ് മണി വരെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് മന്ത്രി എച്ച്. നാഗേഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഹോട്ട്സ്പോട്ട് റെഡ് സോണ്‍ പ്രദേശങ്ങളില്‍ മദ്യ ശാലകള്‍ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഡല്‍ഹി ടൂറിസം വിഭാഗമായ ഡി.ടി.ഡി.സി ഉള്‍പ്പടെയുല്ള വകുപ്പുകള്‍ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മദ്യശാലകളെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇവിടെെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ALSO READ: അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കാൻ ഇന്ന് നാല് ട്രെയിനുകൾ കൂടി

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച് വേണം നില്‍ക്കേണ്ടത്. അതിന് പുറമെ ഒരു കടയില്‍ അഞ്ചു പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ നിലവിൽ മദ്യവിൽപ്പന ശാലകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button