Latest NewsNewsIndia

ലോക്ക് ഡൗണിൽ കുടിയേറ്റ തൊഴിലാളികൾ സ്വയം കുടുങ്ങാൻ തീരുമാനിച്ചത് ശ്വസിക്കാൻ പോലും കഴിയാത്ത കോൺക്രീറ്റ് മിക്സറിൽ; കരളലിയിപ്പിക്കുന്ന വീഡിയോ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതോടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് സ്വന്തം നാട്ടിലേക്ക് പോകാൻ കുടിയേറ്റ തൊഴിലാളികൾ കണ്ടെത്തിയ മാർഗം കോൺക്രീറ്റ് മിക്സർ ആണ്. നേരാംവണ്ണം ശ്വസിക്കാൻ പോലുമാവാതെ കോൺക്രീറ്റ് മിക്സറിൽ യുപിയിലേക്ക് കടക്കാൻ ശ്രമിച്ച തൊഴിലാളികളുടെ ചിത്രം ലോക്ഡൗൺ കാലത്തെ നൊമ്പരമാണ്.

മധ്യപ്രദേശിൽ നടത്തിയ പരിശോധനയിൽ 18 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. നിത്യേനയുള്ള പരിശോധനയ്ക്കായി മിക്സർ നിർത്തിയപ്പോഴാണ് 18 തൊഴിലാളികളെ ദ്വാരത്തിലൂടെ കണ്ടെത്തിയത്. മിക്സർ പൊലീസ് കസ്റ്റഡിയിലെടുത്തു.എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും ഡിഎസ്പി ഉമാകാന്ദ് ചൗധരി പറഞ്ഞു. ഇൻഡോറിൽ നിന്ന് 35കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തിലാണ് സംഭവം.

ALSO READ: രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഓൺലൈൻ വിപണികൾ വീണ്ടും സജീവം; കൂടുതൽ സാധനങ്ങൾ വാങ്ങാൻ ഇളവുകൾ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടപ്പോൾ മുതൽ ഇവർ യുപിയിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ട്രക്കിൽ കയറിയത്. എല്ലാവരെയും അഭയ കേന്ദ്രങ്ങളിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ബസ് ഏർപ്പാടാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button