മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ഇന്ന് 85 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 750 പേര്‍ ഇതുവരെ രോഗ വിമുക്തരായി. ഒമാനില്‍ പതിനൊന്ന് പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
Also read : സമാന നക്ഷത്രങ്ങളേക്കാൾ നിഷ്ക്രിയനായി സൂര്യന്‍ ; അസാധാരണമാംവിധമുള്ള ഈ ശാന്തത ഭാഗ്യമാണെന്ന് ഗവേഷകര്‍
യുഎഇയില്‍ ഏഴ് പേര്‍ കൂടി ഞായറാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. പുതിയതായി 564 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 126ഉം,രോഗം സ്ഥിരീകരിക്കപ്പെടവരുടെ എണ്ണം 14,163ഉം ആയെന്നും 24 മണിക്കൂറിനിടെ 26,000 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 99പേർക്ക് ഇന്ന് സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 2763ആയി ഉയർന്നു. കോവിഡിനെതിരെ മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷണ ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ നിന്നും 88 ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ വിദഗ്ധ സംഘം യുഎഇയിലേക്ക് തിരിക്കുമെന്ന് ഡൽഹിയിലെ യുഎഇ എംബസി അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യുഎഇ ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുനിന്നു.55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ നേരത്തെ യുഎഇയിലേക്ക് അയച്ചിരുന്നു.
Post Your Comments