ന്യൂഡൽഹി; ഇന്ന് രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൈനിക വ്യോമസേന ഫ്ലൈപാസ്റ്റ് നടത്തുന്നു, വ്യോമസേന ജമ്മുകാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയും ഫ്ലൈപാസ്റ്റ് നടത്തും, കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളില്‍ സേന പൂക്കള്‍ വിതറും.
അഹോരാത്രം കഷ്ട്ടപ്പെടുന്ന രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഭാഗമായി മേയ് മൂന്നിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികള്‍ നടത്തുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
കൂടാതെ ഇന്ന് ‘ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുകയാണ്, നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു,, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു, വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു, നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരുമിച്ചു ജയിക്കും’ എന്നായിരുന്നു ബിപിന്‍ റാവത്ത് വെള്ളിയാഴ്ച വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
Post Your Comments