എൽസിഎ മാർക്ക് വൺ 1എ യുദ്ധവിമാനങ്ങൾക്കുള്ള ജാമര്‍ പോഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ വ്യോമസേന. എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ. സ്വയം സുരക്ഷിത ജാമർ പോഡാണ് ഇതിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്ന്. നിലവിൽ, ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ചതോടെ, യുദ്ധവിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും, യാത്രാവിമാനങ്ങൾക്കുമുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിക്കാനും, അവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും ഇന്ത്യൻ വ്യോമസേനക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
തദ്ദേശീയമായി ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യൻ വ്യോമസേന പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. അധികം വൈകാതെ വ്യോമസേന ഉപയോഗിക്കാൻ ഒരുങ്ങുന്ന ഗ്രാനേഡാണ് മൾട്ടിമോഡ് ഹാൻഡ് ഗ്രാനൈഡ്. ആദ്യമായി ഒരു സ്വകാര്യ കമ്പനി വഴി സേന വികസിപ്പിച്ചെടുത്തതാണിത്. നിലവിൽ, 10 ലക്ഷം രൂപയ്ക്കടുത്തുള്ള ഉൽപ്പന്നം കൈമാറിയിട്ടുണ്ട്. വളരെ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഹാൻഡ് ഗ്രാനൈഡ് കൂടിയാണ് മൾട്ടി മോഡ്.
Post Your Comments