Latest NewsNewsIndia

ഒഡീഷയിലേക്ക് മുംബൈയിൽ കുടുങ്ങിയ പരിശോധന കിറ്റുകൾ അടിയന്തിരമായി എത്തിക്കണമെന്ന് പ്രധാന മന്ത്രിക്ക് അർദ്ധരാത്രി നവീൻ പട്നായിക്കിന്റെ ഫോൺ കോൾ; പിന്നീട് സംഭവിച്ചത് സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങൾ

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ പോലും അളവറ്റ് വിശ്വസിക്കുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഡൽഹിയിൽ ഇന്നലെ നടന്നത്. അർദ്ധരാത്രി സ്ഥിതി രൂക്ഷമായി തുടരുന്ന ഒഡീഷയിലേക്ക് മുംബൈയിൽ കുടുങ്ങിയ പരിശോധന കിറ്റുകൾ അടിയന്തിരമായി എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ മന്ത്രി നവീൻ പട്നായിക്കിന്റെ ഫോൺ കോൾ എത്തി. പിന്നീട് നടന്നത് സിനിമ കഥകളെ വെല്ലുന്ന സംഭവ വികാസങ്ങളാണ്.

രാവിലെ തന്നെ കിറ്റുകൾ ലഭ്യമാക്കണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. ‘ആറു മണിക്കൂറിനുള്ളിൽ കിറ്റുകൾ എത്തണമെന്നാണോ താങ്കൾ പറയുന്നത്? ‘എന്ന് പ്രധാന മന്ത്രിയുടെ ചോദ്യം. ‘അതെ’ എന്ന് ഉത്തരം. പിന്നെ ഒന്നും വൈകിയില്ല. പ്രധാന മന്ത്രിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഞൊടിയിടയിൽ കിറ്റുകൾ ഉടൻ നീക്കം ചെയ്യാൻ ആവശ്യമായ രേഖകൾ തയാറായി. ബന്ധപ്പെട്ട അധികാരികളിലേക്ക് ഉത്തരവ് ഫാക്സ് അയച്ചു. വളരെ പെട്ടെന്ന് തന്നെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ നാസിക് വിമാനത്താവളം താത്ക്കാലികമായി തുറന്നു. ഇന്ത്യൻ വ്യോമ സേന വിമാനങ്ങൾ എത്തി കുടുങ്ങി കിടന്ന പരിശോധന കിറ്റുകൾ എയർ ലിഫ്റ്റ് ചെയ്തു.

ALSO READ: സംസ്ഥാനത്തെ കോവിഡ് ആശുപത്രികൾക്ക് മുകളിലൂടെ വ്യോമസേന പൂക്കൾ വിതറി; ആത്മ വിശ്വാസത്തോടെ പോരാളികളായ ആരോഗ്യ പ്രവർത്തകർ

വ്യോമസേനാ വിമാനങ്ങൾ നേരം പുലരും മുൻപ് തന്നെ ഒഡീഷയിലേക്ക് പറന്നെത്തി. അതിരാവിലെ തന്നെ കിറ്റുകൾ കൈപ്പറ്റാനായി ഒഡീഷ സർക്കാർ വാഹനങ്ങൾ അയച്ചു. പിന്നീട് ആവശ്യമായ സ്ഥലങ്ങളിലേക്ക് കിറ്റുകളുമായി വാഹനങ്ങൾ എത്തി. ഏത് അടിയന്തിര ഘട്ടത്തിലും രാഷ്ട്രീയം നോക്കാതെ സംസ്ഥാനങ്ങൾ ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button