
ന്യൂഡല്‍ഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമായതായി കുവൈത്ത് അംബാസിഡര്‍ ജസീം അല്‍ നജീം പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും അയച്ചു തന്നതിനും കുവൈത്ത് നന്ദി പ്രകാശിപ്പിച്ചു.പ്രതിസന്ധിയുടെ കൊറോണക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഒരു ഇടപെടലിനേയും കുവൈത്ത് ഭരണകൂടം പിന്തുണയ്ക്കില്ല. ചരിത്രപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളതയോടെ തുടരുകതന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് ഭരണാധികാരി ഷെയ്ഖ് ഖാലിദ് അല്‍ ഹമദ് അല്‍ സുബഹുമായി സംസാരിച്ച വിവരവും അംബാസഡര്‍ പങ്കുവെച്ചു.കുവൈത്തില്‍ നിന്ന് തിരികെയെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വേണ്ടി സംയുക്തമായി കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിന്റെ ഭാഗമായി പാകിസ്താന്‍ നടത്തിയ സൈബര്‍ ജിഹാദിന് വീണ്ടും കനത്ത തിരിച്ചടിയാണ് കുവൈത്തിന്റെ പ്രസ്താവന. നേരത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പാകിസ്താന്റെ സൈബര്‍ ആക്രമണത്തെ തള്ളി ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകരും പാക് കുതന്ത്രങ്ങള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments