സ്റ്റോക്ക് ഹോം: പാകിസ്താനിലെ തീവ്രവാദ പ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കാൻ നിരന്തരം പോരാടിയ മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. വധ ഭീഷണിയെത്തുടർന്ന് പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ട് സ്വീഡനില്‍ ആയിരുന്നു ഇദ്ദേഹം സ്ഥിര താമസം.
2012 ല്‍ പാകിസ്താനില്‍ നിന്ന് പലായനം ചെയ്ത സാജിദ് ഹുസൈന്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്താനിലെ ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്നു സാജിദ് ഹുസൈന്‍. കഴിഞ്ഞ മാര്‍ച്ച് 2 മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. ഏപ്രില്‍ 23 ന് സ്‌റ്റോക് ഹോമിന് സമീപമുള്ള അപ്‌സലയില്‍ ഫൈറിസ് നദീ തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വക്താവ് ജോനാസ് എറോണ്‍ വ്യക്തമാക്കി.
മൃതദേഹ പരിശോധനയില്‍ മരണത്തില്‍ അസ്വഭാവികയുണ്ടെന്ന് വ്യക്തമായെന്നും, അപകടമോ കൊലപാതകമോ ആകാം മരണകാരണമെന്നും പോലീസ് പറഞ്ഞു. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്ക് മരുന്ന്, കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകല്‍, സംഘടിത കുറ്റകൃത്യം, എന്നിവയെ കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
Post Your Comments