Latest NewsNewsIndia

കോവിഡ് രോഗികളെ ചികിത്സിച്ച 22 കാരിയായ വനിതാ ഹൗസ് സര്‍ജന്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

ചെന്നൈ • ചെന്നൈ സർക്കാർ കിൽപാക് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോസ്റ്റല്‍ മുറിയില്‍ 22 കാരിയായ ഹൗസ് സര്‍ജനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഹൗസ് സർജനായ പെരാംബൂരിലെ ആർ പ്രതിബ ഏപ്രിൽ 16 മുതൽ കോവിഡ് -19 രോഗികളെ അറ്റന്‍ഡ് ചെയ്തിരുന്നു. അന്നുമുതൽ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ യുവതിയുടെ മുറി ഏറെനേരമായിട്ടും തുറന്നിരുന്നില്ല. ആവര്‍ത്തിച്ച്‌ മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു. പോലീസെത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button