കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ എൻഐഎ റെയ്ഡ്. കോഴിക്കോട് ജില്ലയില്‍ പെരുവയല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി രണ്ടിടത്തും കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക എന്‍ഐഎ സംഘം റെയ്ഡ് നടത്തി. കോഴിക്കോട് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ഓൺലൈൻ മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരി, പെരുവയലില്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്യൂഷന്‍ സ്ഥാപനം നടത്തിയിരുന്ന വിജിത്ത് വിജയന്‍, എല്‍ദോസ് വിത്സന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഭിലാഷിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും പൊലീസ് പിടിച്ചെടുത്തു.വിജിത്തിനെയും, എല്‍ദോയെയും ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് സംഘം കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എല്‍ദോ വിത്സന്‍, വിജിത് വിജയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരും കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കി പെരുവയലില്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കായി ട്യൂഷന്‍ ക്ലാസുകള്‍ നടത്തിവരികയായിരുന്നു.
പാണ്ടിക്കാട്ട് കൊല്ലപ്പെട്ട ജലീലിന്റെ വീട്ടിലുള്ളവരുടെയും ഫോണും ലാപ്ടോപുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരി നൂര്‍ജഹാന്റെ ഫോണ്‍ പൊലീസ് കൊണ്ടുപോയി. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ജലീലിന്റെ സഹോദരങ്ങളുമായ ജിഷാദ്, നഹാസ്, അവരോടൊപ്പം ഉണ്ടായിരുന്ന ശ്രീകാന്ത് എന്നിവരുടെ മൊബൈല്‍ ഫോണും വീട്ടില്‍ ഉണ്ടായിരുന്ന ലാപ്ടോപ്പും പൊലീസ് പിടിച്ചുകൊണ്ടുപോയി.
തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ച ആൾ അറസ്റ്റില്‍
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് യുവാക്കളെ ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ലോക്ഡൗണ്‍ കാലയളവിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ ഇവിടേക്ക് എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ചില പ്രസിദ്ധീകരണങ്ങളും, സിം കാര്‍ഡും, ലഘുലേഖകളും കണ്ടെടുത്തുവെന്നാണ് സൂചന.
വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ജലീലിന്റെ തറവാട്ടിലും സഹോദരന്റെ വീട്ടിലുമാണ് പാണ്ടിക്കാട്, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്.
Post Your Comments