കോഴിക്കോട്: അലനും താഹയ്‌ക്കുമെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഎം രംഗത്ത്. മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ അവര്‍ പെട്ടുപോയി എന്നത് യാഥാര്‍ഥ്യമാണെന്ന് സിപിഎം പറഞ്ഞു. അതില്‍ നിന്ന് അവരെ മാറ്റിക്കൊണ്ടുവരികയാണ് വേണ്ടതെന്നും, അത് പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തമായതാണെന്നും ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
Also Read:ഹൃദ്രോഗം തടയുന്ന ഔഷധങ്ങൾ അറിയാം
അതേസമയം, മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും ചോദ്യം ചെയ്ത് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്തു വന്നിരുന്നു. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോ, എന്നതായിരുന്നു ജില്ലാ കമ്മറ്റിയുടെ ചോദ്യം.
‘ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ല. യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ?. അലനെയും താഹയെയും അറസ്റ്റ് ചെയ്ത സമയത്തു തന്നെ അവര്‍ തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ന്യായമായ കാര്യങ്ങള്‍ക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല’, പാർട്ടി പ്രതിനിധികൾ വിമർശിച്ചു.
Post Your Comments