NattuvarthaLatest NewsKeralaNews

യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോ? മുഖ്യനെ വേദിയിലിരുത്തി ഉത്തരം മുട്ടിച്ച് സിപിഎം ജില്ലാ കമ്മറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും ചോദ്യം ചെയ്ത് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോ, എന്നതായിരുന്നു ജില്ലാ കമ്മറ്റിയുടെ ചോദ്യം.

Also Read:വില്പനയിൽ സർവ്വകാല റെക്കോർഡിട്ട് റോൾസ് റോയ്സ് : ഏറ്റവുമധികം വിറ്റഴിഞ്ഞത് കോവിഡ് കാലത്ത്

‘ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ല. യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ?. അലനെയും താഹയെയും അറസ്റ്റ് ചെയ്ത സമയത്തു തന്നെ അവര്‍ തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ന്യായമായ കാര്യങ്ങള്‍ക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല’, പാർട്ടി പ്രതിനിധികൾ വിമർശിച്ചു.

അതേസമയം, ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും പ്രതിനിധികൾ വിമർശിച്ചിരുന്നു. സമ്മേളനത്തിനിടയിൽ വിമർശനങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രിയോ ഈ ചോദ്യങ്ങൾക്ക് മറുപടി തരുമെന്നാണ് പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button