ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി അടുത്ത ബന്ധമുള്ള ആളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഇയാൾ തീവ്രവാദത്തിനു മറയായി ബിജെപിയിൽ ചേർന്നിരുന്നു എന്നും 2018 ൽ ഇയാളെ ഇതേ കാരണം കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നുമാണ് റിപ്പോർട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തപ്പോഴാണ് താരിഖിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.
ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള നേതാവായ താരിഖ് മാല്‍ഡൂറയിലെ ഗ്രാമമുഖ്യനായിരുന്നു.ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ താരിഖിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പോലീസുദ്യോഗസ്ഥനായിരുന്ന ദേവീന്ദര്‍ സിംഗിനൊപ്പം കാറില്‍ യാത്ര ചെയ്ത നവീദ് ബാബു എന്ന ഹിസ്ബുള്‍ ഭീകരനില്‍ നിന്നുമാണ് താരിഖിനെക്കുറിച്ച് വ്യക്തമാകുന്നത്. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് താരിഖ് ആണെന്നായിരുന്നു നവീദ് ബാബുവിന്റെ വെളിപ്പെടുത്തല്‍.
Post Your Comments