NattuvarthaLatest NewsKeralaNews

ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ സംസ്കാരം ഇന്ന്; ഓർമ്മയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ

മാനന്തവാടി; കഴിഞ്ഞ ദിവസം ദു​​​ബാ​​​യി​​​ല്‍ ​​മ​​​രി​​​ച്ച പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യും ഇ​​​ന്നോ​​​വ റി​​​ഫൈ​​​നിം​​​ഗ് ആ​​​ന്‍​​​ഡ് ട്രേ​​​ഡിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​റ​​​യ്ക്ക​​​ല്‍ ജോ​​​യി (54)​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു സം​​​സ്ക​​​രി​​​ക്കും.

മൃത​ദേഹം കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക യാത്രാ അനുമതിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്, ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിലാണ് സംസ്കാരം,, അടുത്ത ബന്ധുക്കള്‍ക്കു മാത്രമാകും ജോയിയുടെ വീടായ അറയ്ക്കല്‍ പാലസിലേക്ക് പ്രവേശനമെന്ന് സഹോദരന്‍ ജോണി അറയ്ക്കല്‍ പറഞ്ഞു, ദുബായ് ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് കമ്പനി എംഡിയായ ജോയി 23നാണ് ആത്മഹത്യ ചെയ്തത്.

കേരളത്തിലെ വയനാട്ടില്‍ ജനിച്ച്, യുഎഇയില്‍ അക്കൗണ്ടന്റായി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം വിസ്മയകരമായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 40000 ചതുരശ്രയടിയിലാണ് മാനന്തവാടിയിൽ അറയ്ക്കൽ പാലസ് എന്ന വീട് ജോയി നിർമ്മിച്ചത്, റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസമായത്.

ജീവിതത്തിന്റെ ഒന്നുമില്ലായ്മയിൽനിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ് അറയ്ക്കൽ, യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button