ഹൂസ്റ്റണ്‍ : കോവിഡ് 19 നെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ മാത്രം ലക്ഷക്കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. ഇതോടെ, കോവിഡ് 19 ഏല്‍പ്പിച്ചിരിക്കുന്നത് ഗുരുതര സാമ്പത്തിക ആഘാതമാണെന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നു. വാടക നല്‍കാനോ ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വലയുന്ന ദശലക്ഷക്കണക്കിനാളുകളാണ് വിവിധ നഗരങ്ങളില്‍ സ്റ്റേ അറ്റ് ഹോമില്‍ കഴിയുന്നത്.
Read also : കൊറോണ വൈറസ് സംബന്ധിച്ച് യുഎസിന്റെ പുതിയ വെളിപ്പെടുത്തല്‍
അതേസമയം, കോവിഡ് 19 മൂലം ഇതുവരെ രാജ്യത്ത് 61,796 പേര്‍ മരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1,066,849 ആണ്. രോഗം ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ ന്യൂയോര്‍ക്കില്‍ മരണനിരക്കില്‍ കുറവുണ്ട്.
Post Your Comments