Latest NewsNewsIndia

കോവിഡ് സമ്മര്‍ദത്തെ അതിജീവിക്കാന്‍ ആരോഗ്യ പ്രവർത്തകരുടെ ‘ഹാപ്പി’ ഡാന്‍സ്; വൈറലായി വീഡിയോ

കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ തന്നെ നൃത്തം മനസ്സിന് സന്തോഷം മാത്രമല്ല പ്രതീക്ഷ കൂടിയാണ് നല്‍കുന്നത്

ലോകത്തെ മുഴുവൻ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ്. ഈ കാലത്തെ മാനസിക സമ്മര്‍ദത്തെ അതിജീവിക്കാന്‍ പലരും പല മാര്‍ഗങ്ങളാണ് തേടുന്നത്. ഈ സമയത്ത് ഏറെ സമ്മര്‍ദം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനും രോഗികൾക്ക് സന്തോഷം പകരാനും ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

 

കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ തന്നെ നൃത്തം മനസ്സിന് സന്തോഷം മാത്രമല്ല പ്രതീക്ഷ കൂടിയാണ് നല്‍കുന്നത്. രാജ്യത്തെ പല നഗരങ്ങളില്‍ നിന്നുള്ള 60 യുവ ഡോക്ടര്‍മാരാണ് യൂണിഫോമില്‍ സന്തോഷ നൃത്തം ചെയ്യുന്നത്. ബംഗളൂരു, ചെന്നൈ, പൂനെ, മുംബൈ തുടങ്ങി കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വരെ ഇതിൽ ചുവടുവെയ്ക്കുന്നു

ഫാരല്‍ വില്യംസിന്‍റെ ‘ഹാപ്പി’ എന്ന ഗാനത്തിനൊപ്പമാണ് ഡോക്ടര്‍മാര്‍ ചുവടുവെച്ചത്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള ആശുപത്രി മുറികളും തിയേറ്ററുകളും വീടുകളും നൃത്തപശ്ചാത്തലമായി.  അതുപോലെ തന്നെ, പാക്കിസ്ഥാനിൽ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ രോഗികൾക്കിടയിൽ നൃത്തം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button