Latest NewsNewsIndia

ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല: പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഫത്വയുമായി മുസ്ലിം പണ്ഡിതർ

ലക്നൗ: വിവാഹ ചടങ്ങുകളിൽ പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർപ്രദേശിലെ മുസ്ലിം പുരോഹിതന്മാർ. വിവാഹ ചടങ്ങുകളിലെ പാട്ടും നൃത്തവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും വിവാഹത്തിന് ഡിജെയും പാട്ടും നൃത്തവും ഉണ്ടെങ്കിൽ, നിക്കാഹ് നടത്തില്ലെന്നും ഖാസി ഇ ഷഹർ മൗലാന ആരിഫ് ഖാസ്മി വ്യക്തമാക്കി. ഉലമമാരുടെയും പുരോഹിതന്മാരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ ചടങ്ങുകളിലെ പാട്ടും നൃത്തവും അമിതമായി പണം ചിലവഴിക്കുന്നതിന് തുല്യമാണെന്നും മുസ്ലിം സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്ന് മോചിപ്പിക്കാനും പെൺകുട്ടിയുടെ വീട്ടുകാർക്ക് അധിക സാമ്പത്തിക ബാധ്യത വഹിക്കാതിരിക്കാനും ഉലമകൾ ആഗ്രഹിക്കുന്നുവെന്നും ഖാസ്മി പറഞ്ഞു.

ഒന്‍പതാം വളവില്‍ നവീകരണം: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു

നേരത്തെയും ഇതിന് സമാനമായ ഫത്വകൾ മുസ്ലിം പുരോഹിതന്മാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിക്കാഹ് സമയത്ത് ഡിജെ ഗാനങ്ങളിൽ നൃത്തം ചെയ്യുന്നത് അനിസ്ലാമികമാണെന്നും ഖാസിമാർ അത്തരം വിവാഹങ്ങൾ നടത്തില്ലെന്നും ഉത്തർപ്രദേശിലെ ദേവ്ബന്ദിൽ ഒരു ഇസ്ലാമിക പുരോഹിതൻ പറഞ്ഞിരുന്നു. മുസ്ലിം സ്ത്രീകൾ സെൽഫി എടുക്കുകയും ഡിസൈനർ ബുർഖ ധരിക്കുന്നതും പോലുള്ള കാര്യങ്ങൾക്കെതിരെയും വിവിധ ഇസ്ലാമിക പുരോഹിതന്മാർ നിരവധി ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പലിശയിലൂടെ സമ്പാദിക്കുന്ന പണം ഇസ്ലാമിന്റെ ദൃഷ്ടിയിൽ നിയമ വിരുദ്ധമായതിനാൽ മുസ്ലിം കുടുംബങ്ങൾ, ബാങ്കുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും വിവാഹം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്ലാമിക സെമിനാരി ദാറുൽ ഉലൂം ദയൂബന്ദ് പുറപ്പെടുവിച്ച ഫത്വയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button