മധ്യപ്രദേശ്: സ്വകാര്യ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ തോക്ക് ചൂണ്ടി കോൺഗ്രസ് എംഎൽഎ. കോട്മയിൽ നിന്നുള്ള എംഎൽഎ സുനീൽ സറഫ് തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.
സ്റ്റേജിൽ മറ്റ് നാല് പേർക്കൊപ്പം നൃത്തം ചെയ്യുമ്പോൾ സുനീൽ സറഫ് കൈത്തോക്ക് പിടിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ അനുപൂർ എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഫാറ്റി ലിവർ രോഗം ഉണ്ടെങ്കിൽ സൂക്ഷിക്കുക, കാരണം ഇതാണ്
ഒക്ടോബറിൽ രേവാഞ്ചൽ എക്‌സ്പ്രസിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സുനീൽ സറഫിനെതിരെ കേസെടുത്തിരുന്നു. രേവയിൽ നിന്ന് ഭോപ്പാലിലേക്ക് ഭർത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ സറഫും മറ്റൊരു നിയമസഭാംഗവും ചേർന്ന് മദ്യലഹരിയിൽ ശല്യം ചെയ്യുകയായിരുന്നു. യുവതിയുടെ ഭർത്താവ് സഹായത്തിനായി ട്വിറ്ററിലൂടെ പോലീസിനെ സമീപിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് സഹായത്തിനെത്തുകയായിരുന്നു.
Post Your Comments