Latest NewsIndia

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനൊരുങ്ങി സൈന്യം, പ്രതിരോധ പ്രവർത്തനങ്ങളിൽ സൈനിക ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കി മുഖ്യ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി : കൊറോണ വൈറസിനെതിരെ ധീരമായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരേയും മറ്റ് പ്രതിരോധ പ്രവര്‍ത്തകരേയും ആദരിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികള്‍ നടത്തുമെന്ന് മുഖ്യ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് സൈനിക മേധാവികളും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ പൊലീസ് വിഭാഗങ്ങള്‍ റെഡ് സോണുകളില്‍ ഉള്‍പ്പെടെ കാര്യക്ഷമമായ സേവനമാണ് നടത്തിവരുന്നത്. ഇന്ത്യന്‍ സൈന്യം ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും മുഖ്യ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരേയും കച്ഛ് മുതല്‍ ദിബ്രുഗഡ് വരേയും വ്യോമസേനാ വിമാനങ്ങള്‍ ഫ്ലൈപാസ്റ്റ് നടത്തും. നാവികസേനയുടെ യുദ്ധകപ്പലുകള്‍ തീരത്തിനു സമീപം നങ്കൂരമിടും.

നാവികസേനയുടെ ഹെലികോപ്ടറുകള്‍ ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തും. ഇന്ത്യന്‍ കരസേനയും വിവിധ പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും.വ്യോമസേനയില്‍ ഇതുവരെ ആര്‍ക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ വ്യക്തമാക്കി. എങ്കിലും സൈനികര്‍ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇവരെ ഗൾഫ് രാജ്യങ്ങളിൽ വെച്ച് അറസ്റ്റ് ചെയ്യണമെന്നും സാക്കീർ നായിക്

കരസേനയില്‍ ആശങ്കപ്പെടുന്ന രീതിയില്‍ കൊറോണവ്യാപനം ഉണ്ടായിട്ടില്ലെന്ന് കരസേന മേധാവി മനോജ് നരവാനേ പറഞ്ഞു.14 ജവാന്മാര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്ക് രോഗം ഭേദമായി. അവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയെത്തുടര്‍ന്ന് ഭീകരവിരുദ്ധ നീക്കങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നും നരവാനേ പറഞ്ഞു.ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടത്തെ ഏല്‍പ്പിക്കുമെന്നും അവരാണ് വേണ്ടത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button