Latest NewsNews

ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​ചി​ദം​ബ​രം.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ വിമർശിച്ച ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേതാവ് പി.​ചി​ദം​ബ​രം രംഗത്ത്. ക​ര​സേ​നാ മേ​ധാ​വി വാ​യ​ട​യ്ക്കണമെന്നും സ്വ​ന്തം ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്നും പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​സാ​രിക്കവേ ചി​ദം​ബ​രം വിമർശിച്ചു.

യു​ദ്ധം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് രാ​ഷ്ട്രീ​യ​ക്കാ​ർ നി​ർ​ദ്ദേ​ശി​ക്കാ​റു​ണ്ടോ എ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു. രാ​ഷ്ട്രീ​യ​ക്കാ​രെ പ​ഠി​പ്പി​ക്കാ​ൻ വ​ര​രു​ത്. ഞ​ങ്ങ​ൾ രാ​ഷ്ട്രീ​യം സം​സാ​രി​ക്കാം. താങ്കൾ അതിൽ അ​തി​ൽ ഇ​ട​പെ​ടേ​ണ്ട.ക​ര​സേ​ന മേ​ധാ​വി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കേ​ണ്ടി വ​രു​ന്ന​ത് ല​ജ്ജാ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Also read : ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധം;ഗവര്‍ണര്‍ കണ്ണൂര്‍ വിസിയെ വിളിപ്പിച്ചു, വീഡിയോ ഹാജരാക്കാനും നിര്‍ദ്ദേശം

സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ പ്ര​തി​ഷേ​ധ​ങ്ങ​ൾക്കെതിരെ കരസേനാ മേധാവി പ്രതികരിച്ചിരുന്നു. ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പമുണ്ടാകും. എന്നാൽ അത് എളുപ്പമല്ല വളരെ സങ്കീർണമായ കാര്യമാണ്. ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകുമെങ്കിലും ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ അല്ലാതെ ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഇതല്ല നേതൃത്വമെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button