കൊച്ചി: സംയുക്ത സേനേ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നും റിട്ട. ബ്രിഗേഡിയർ എംവി നായർ.സാങ്കേതിക കാരണങ്ങളാലാണോ അപകടം സംഭവിച്ചതെന്ന് അറിയാൻ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയിൽ പറഞ്ഞു.
‘കൂനൂരിൽനിന്നു 30–40 മിനിറ്റ് യാത്ര ചെയ്താൽ കോപ്ടറിന് വെല്ലിങ്ടണിൽ എത്താമായിരുന്നു. കൂനൂരിനടുത്ത് സമീപ നാളുകളിൽ കനത്ത മഴ പെയ്തിരുന്നു എന്നാണ് മനസ്സിലാക്കാനാകുന്നത്. താഴ്ന്നു പറക്കുന്നതിനിടെ മരത്തിൽ ഇടിക്കാനുള്ള സാധ്യതയും പരിശോധിക്കണം. 20 പേരെവരെ അനായാസം വഹിക്കാവുന്ന വലിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. അതീവ സമർഥരായ പൈലറ്റുകളാണു സാധാരണ വിഐപികളുമായുള്ള കോപ്ടറുകൾ പറത്തുന്നത്. അതിനാൽ, പൈലറ്റിന്റെ ഭാഗത്തുനിന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണ്’. എംവി നായർ പറഞ്ഞു.
Post Your Comments