Latest NewsNewsIndia

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണം പറഞ്ഞ് വൈറ്റ് ഹൗസ്

19 പേരെ മാത്രം ഫോളോ ചെയ്തിരുന്ന വൈറ്റ് ഹൗസിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന്  അക്കൗണ്ടുകളാണ് ഇപ്പോൾ  അണ്‍ഫോളോ ചെയ്തിരിക്കുന്നത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പിന്തുടർന്ന ശേഷമാണ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്.

19 പേരെ മാത്രം ഫോളോ ചെയ്തിരുന്ന വൈറ്റ് ഹൗസിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന്  അക്കൗണ്ടുകളാണ് ഇപ്പോൾ  അണ്‍ഫോളോ ചെയ്തിരിക്കുന്നത് .ഇതോടൊപ്പം വാഷിംടണിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനേയും ഫോളോ ചെയ്യുന്നവരുടെ പട്ടികയില്‍ നിന്ന് വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്. 21 ദശലക്ഷം ഫോളോവേഴ്‌സാണ് വൈറ്റ് ഹൗസിനുള്ളത് . ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാനാരംഭിച്ചത്.

എന്നാൽ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണവും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രിന്‍റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് എങ്ങനെ ഫോളോ ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസ് നൽകിയ വീശദികരണം.

ഈ വർഷം ഫെബ്രുവരി അവസാന ആഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ്ഫോളോ ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് അണ്‍ഫോളോ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button