ലോകത്തെവിടെ പോയാലും തങ്ങൾ ജനിച്ചു വളർന്ന മണ്ണിലെത്താനാണ് ആരും ആഗ്രഹിക്കുക, ഇത്തരത്തിൽ അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ മൃതദേഹം 3000 കിലോമീറ്റർ അകലെയുള്ള വീടത്തിച്ചിരിക്കുകയാണ് സുഹൃത്ത്.
ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സുഹൃത്ത് വിവിയൻ ലാൽറെംസാംഗ എന്ന 23കാരന്‍റെ മൃതദേഹം മിസോറാമിലെ വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യമായിരുന്നു റാഫേൽ എവിഎൽ മൽചാൻഹിമ എന്ന സുഹൃത്തിനുണ്ടായിരുന്നത്, അതിന് എന്ത് കഷ്ട്ടപ്പാട് സഹിക്കാനും റാഫേൽ സന്നദ്ധനായിരുന്നു.
എന്നാൽ കൊറോണയെ തുടർന്ന് ലോക്ക്ഡൌണിനെ തുടർന്ന് നഗരം അടച്ചുപൂട്ടിയതോടെയാണ് കാര്യങ്ങൾ ബുദ്ധിമുട്ടിലായത്. പോസ്റ്റ്‌മോർട്ടം നടത്തി, ലാൽറെംസംഗയുടെ അന്ത്യകർമങ്ങൾ വീട്ടിൽ നിന്ന് 3,000 കിലോമീറ്റർ അകലെയുള്ള ചെന്നൈയിൽത്തന്നെ നടത്തണമെന്ന് പ്രാദേശിക അധികാരികൾ നിർദ്ദേശിച്ചു.
മുന്നോട്ടുള്ള ജീവിതത്തിനായി അടുത്തിടെ ഹോട്ടൽ മാനേജ്‌മെന്റിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കാൻവേണ്ടി കാത്തിരിക്കുകയായിരുന്നു ലാൽറെംസംഗ, കൊറോണ വൈറസ് കരിനിഴൽ വീഴ്ത്തുന്നതിന് മുമ്പ് സർട്ടിഫിക്കറ്റ് നേടി മികച്ചൊരു ജോലിയിൽ കയറാമെന്ന പ്രതീക്ഷയിലായിരുന്നു അയാൾ, എന്നാൽ പിന്നീട് രോഗം വ്യാപിച്ചതോടെ ലോക്ക്ഡൌണായി, ജോലി സ്വപ്നം അകലെയായി. ഇതിനിടെയാണ് ലാൽറെംസംഗ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
ആരാരും കാണാതെ താമസസ്ഥലത്ത് മരിച്ചുകിടന്ന ലാൽറെംസംഗയുടെ മൃതശരീരം പിന്നീട് കണ്ടെത്തുകയായിരുന്നു, നടപടിക്രമങ്ങൾ പൂർത്തിയാക്കി ലാൽറെംസാംഗയെ ഒരു സെമിത്തേരിയിൽ അടക്കം ചെയ്യണമെന്ന് ചെന്നൈയിലെ അധികാരികൾ നിർദ്ദേശിച്ചു,, എന്നാൽ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന മൽചാൻഹിമ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല,, വീടും വീട്ടുകാരും മനസിൽകൊണ്ടുനടന്ന ലാൽറെംസംഗയുടെ അന്ത്യകർമങ്ങൾ മിസോറാമിൽ തന്നെ നടത്താൻ ഏതറ്റം വരെയും പോകാൻ മൽചാൻഹിമയ്ക്ക് ഒരുക്കമായിരുന്നു,,
അങ്ങനെയിരിക്കെയാണ് മിസോറാം സർക്കാരും ചെന്നൈ മിസോ വെൽഫെയർ അസോസിയേഷനും കൈകോർത്തപ്പോൾ ലാൽറെംസംഗയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാൻ വഴിയൊരുങ്ങിയത്.
സുഹൃത്തായ ലാൽറെംസാംഗയുടെ “മൃതദേഹം ഒരു ആശുപത്രി മോർച്ചറിയിലായിരുന്നു, ലോക്ക്ഡൗണിനിടയിൽ ഇത് മിസോറാമിലേക്ക് കൊണ്ടുപോകാനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ആലോചിക്കുകയായിരുന്നു,, രണ്ട് ആംബുലൻസ് ഡ്രൈവർമാർ ഞങ്ങളുടെ ദുരവസ്ഥ കണ്ട് സഹായിക്കാൻ മുന്നോട്ട് വന്നു, അവർ നേരത്തെ അസമിൽ ലോറി ഡ്രൈവർമാരായിരുന്നു” ചെന്നൈ മിസോ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി മൈക്കൽ ലാൽറിങ്കിമ പി.ടി.ഐയോട് പറഞ്ഞു.
എന്നാൽ അവസാനം, മിസോറാമിൽ നിന്നുള്ള ആരെങ്കിലും തങ്ങളോടൊപ്പം വരണമെന്ന് ഡ്രൈവർമാർ നിർബന്ധിച്ചു,, അങ്ങനെയാണ് ലാൽറെംസംഗയുടെ അടുത്ത സുഹൃത്തായ മൽചാൻഹിമ മൃതദേഹത്തെ അനുഗമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്,, ഏപ്രിൽ 25 ന് വിജനമായ ഹൈവേകളിലൂടെയും ഇരുണ്ട പ്രകൃതിദൃശ്യങ്ങളിലൂടെയും തന്റെ കരുതലുള്ള സുഹൃത്തിനും ചിന്നാഥൻബിയും ജയന്തിരനും എന്ന ആംബുലൻസ് ഡ്രൈവർമാർക്കുമൊപ്പെ ലാൽറെംസംഗയുടെ വീട്ടിലേക്കുള്ള അവസാന യാത്ര ആരംഭിച്ചു,, എംബാം ചെയ്ത നിലയിലായിരുന്നു മൃതദേഹം.
നാട്ടിലേക്കുള്ള വഴിയിൽ പല സ്ഥലങ്ങളിലും പോലീസ് തടഞ്ഞുവെന്നും മിക്ക ഹൈവേ ഭക്ഷണശാലകളും അടച്ചിരിക്കുന്നതിനാൽ ഭക്ഷണമില്ലാതെ ദീർഘനേരം സഞ്ചരിക്കേണ്ടിവന്നുവെന്നും മൽചാൻഹിമ പറഞ്ഞു, ഇടയ്ക്കെ ഒരെണ്ണം കണ്ടെത്തുമ്പോൾ കൂടുതൽ ഭക്ഷണം ശേഖരിച്ചായിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒടുവിൽ ഏറെ വൈകാരികത നിറഞ്ഞ യാത്ര, നാലുദിവസം പിന്നിട്ടാണ് മിസോറാമിൽ എത്തുന്നത്, ഒടുവിൽ ലാൽറെംസംഗയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ കാത്തുനിന്ന നാട്ടുകാരും ബന്ധുക്കളും മൽചാൻഹിമയെ കണ്ണീരോടെ വരവേറ്റു.
കൂടാതെ “ഹൃദയംനിറഞ്ഞ നന്ദി! ‘ത്വലാംഗൈഹ്ന’ എന്ന പദത്തിന്റെ കാര്യത്തിൽ ഓരോ മിസോ ഹൃദയമിടിപ്പിന്റെയും അർത്ഥമെന്താണെന്ന് നിങ്ങൾ കാണിച്ചുതന്നിട്ടുണ്ട്,” മുഖ്യമന്ത്രി സോറാംതംഗ ട്വീറ്റ് ചെയ്തു. മൽചാൻഹിമയെ 14 ദിവസത്തേക്ക് ഒരു നിശ്ചിത കേന്ദ്രത്തിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ,, അതേസമയം സുഹൃത്ത് ലാൽറെംസംഗ ഐസ്വാളിന്റെ മോഡൽവെങ്ങിലെ തന്റെ വീടിനടുത്തുള്ള ഒരു സെമിത്തേരിയിൽ നിത്യ നിദ്രയിലാണ്ടു.
Post Your Comments