ന്യൂഡല്‍ഹി: ലോക് ഡൗണിന് തുടര്‍ന്ന് ഗംഗ, യമുന നദികളിലെ ജലത്തിന്റെ ഗുണമേല്‍മ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. തെളി നീരാണ് ഇപ്പോൾ ഇവിടെ ഒഴുകുന്നത്. ഇരുനദികളുടെയും തീരത്തുള്ള വ്യവസായികശാലകളുടെ പ്രവര്‍ത്തനം കുറഞ്ഞതാണ് ഗുണമേല്‍മ ഉയരാനുള്ള പ്രധാന കാരണം. ഇതോടെ നദികൾ നശിക്കുന്നതിന്റെ പ്രധാന കാരണം കമ്പനികളിൽ നിന്നൊഴുകുന്ന മലിന ജലം ആണെന്ന് മനസ്സിലായി.
ഗംഗ ജലത്തില്‍ ഓക്സിജന്റെ അളവ് കൂടുകയും നൈട്രേറ്റിന്റെ ശേഖരം കുറയുകയും ചെയ്തു. കൂടാതെ, ഗംഗയുടെ പോഷകനദികളും ശുദ്ധീകരിച്ചിട്ടുണ്ട്. യമുന നിരീക്ഷണ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.വ്യവസായ മാലിന്യങ്ങളും മനുഷ്യന്റെ കൈകടത്തലുകളും കുറഞ്ഞതോടെ യമുനയിലെ ജലത്തിന്റെ ഗുണമേല്‍മയും കൂടിയിട്ടുള്ളതായി യമുന നിരീക്ഷണ സമിതിയും വ്യക്തമാക്കുന്നു.
വ്യവസായ മാലിന്യങ്ങളും തദ്ദേശീയ മലിനജലവും കാരണമാണ് ഗംഗാ ജലത്തിന്റെ ഗുണമേല്‍മ ഇല്ലാതാക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു.
Post Your Comments