ന്യൂഡല്‍ഹി: വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ്‍ ഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലം ഇടപെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും യു.എസിലെ ഇന്ത്യന്‍ എംബസിയുടേയും ട്വിറ്റര്‍ ഹാന്‍ഡില്‍ അണ്‍ഫോളോ ചെയ്തത്. ഏപ്രില്‍ 10നാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യാനാരംഭിച്ചത്.
I’m dismayed by the “unfollowing” of our President & PM by the White House. I urge the Ministry of External Affairs to take note.
— Rahul Gandhi (@RahulGandhi) April 29, 2020
Post Your Comments