Latest NewsNewsInternational

കൊറോണ വൈറസ് സംബന്ധിച്ച് യുഎസിന്റെ പുതിയ വെളിപ്പെടുത്തല്‍

 

വാഷിംഗ്ടണ്‍: ലോകമെമ്പാടും മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍. ‘കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല. എന്നാല്‍, ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ഭരണാധികാരികളുടെ വാദം എല്ലാവരും അംഗീകരിക്കുന്നു’-നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടര്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതവും ജനിതക മാറ്റം വരുത്തിയതല്ലെന്നുമുള്ള സമവായം ശാസ്ത്രലോകത്തുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Read Also : സൗദി അറേബ്യയിൽ മൂന്ന് പ്രവാസികളുൾപ്പെടെ അഞ്ചു പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : പുതിയതായി 1300ലധികം പേർക്ക് രോഗ ബാധ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്സ് നിലപാട് വ്യക്തമാക്കിയത്. കൊറോണവൈറസ് ഉത്ഭവത്തില്‍ ചൈനയുടെ പങ്ക് അറിയുന്നതിനായി ട്രംപ് രഹസ്യമായി അന്വേഷണ സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തായതാണോ എന്ന കാര്യം അന്വേഷിക്കുമെന്നും യുഎസ് ഇന്റലിജന്റ്സ് വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button