റിയാദ് : സൗദി അറേബ്യയിൽ അഞ്ചു പേർ കൂടി കോവിഡ്-19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചത്. ജിദ്ദയിൽ നാലും, റിയാദിൽ ഒരാളുമാണ് മരണപ്പെട്ടതെന്നും ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 162ലെത്തിയെന്നും അധികൃതർ അറിയിച്ചു. പുതിയതായി 1351 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ആകെ രോഗ ബാധിതരുടെ എണ്ണം 22753ആയി. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്. 210 രോഗികൾ കൂടി സുഖംപ്രാപിച്ചതോടെ, രോഗ മുക്തി നേടിയവരുടെ എണ്ണം 3163 ആയി ഉയർന്നു. ചികിത്സയിലുള്ള 19428 പേരിൽ 123 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ രണ്ടാഴ്ച പിന്നിട്ടുവെന്നും അധികൃതർ അറിയിച്ചു.
യുഎഇയിൽ 7പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. സ്വദേശികളും, പ്രവാസികളുമാണ് മരണപ്പെട്ടതെന്നും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105ലെത്തിയെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യായാഴ്ച്ച അറിയിച്ചു. പുതുതായി 552പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 12481ലെത്തി. 100പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗം ഭേദമായവരുടെ എണ്ണം 2429ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം ചികിത്സയിലാണെന്നും, രാജ്യത്താകെ 27,000 കോവിഡ് -19 ടെസ്റ്റുകൾ കൂടി നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്നും ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും പ്രതിരോധ നടപടികൾ നടന്നുവരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Also read : മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് കര്‍ണാടക സര്‍ക്കാര്‍
ഒമാനിൽ ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 33 വയസുള്ള ഒമാൻ സ്വദേശിനിയാണ് മരിച്ചതെന്നും, ഇതോടെ ഒമാനിൽ കോവിഡ് മരണസംഖ്യ 11 ആയെന്നും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. 74 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചു. ഇതിൽ 35 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2348ലെത്തി. 495 പേർ ഇതിനോടകം രോഗ വിമുക്തി നേടിയെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 13000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,085 പേരിൽ നടത്തിയ പരിശോധനയിൽ 845 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 13,409ലെത്തി. രോഗമുക്തരായവരുടെ എണ്ണം 1,372 ആയി ഉയർന്നു 12,027 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ പത്ത് പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞതെന്നും 94,500 പേർ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments