KeralaLatest NewsNewsAutomobile

ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരള മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ കണക്കിലെടുത്തു വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്.

സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടി. ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയതിനോടൊപ്പം മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടുകയും, 20 ശതമാനം ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Also read : കേരളം ഒന്നാം നമ്പറെന്ന പ്രചാരണം പോരാ, അതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം; ഇതൊരു കമ്യൂണിസ്റ്റ് രാജ്യമല്ല ജനാധിപത്യരാജ്യമാണെന്ന് വി മുരളീധരന്‍

ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്‌ക്കേണ്ട തീയതി ഏപ്രില്‍ 30-ല്‍ നിന്നും മേയ് 15-ലേക്ക് നീട്ടിയിട്ടുണ്ട്. സ്വകാര്യ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ മാര്‍ച്ച് 31-ന് അവസാനിച്ച നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കി. അതോടൊപ്പം ജി- ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍ നിന്നും ഏപ്രില്‍ 30-ലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button