
എടപ്പാള്‍: രാജ്യത്തെമ്പാടും ലോക്ക് പ്രഖ്യാപിച്ചതോടെ പല കാമുകി കാമുകന്മാരും പരസ്പരം കാണാനാകാത്തതില്‍ വിഷമിച്ചിരിക്കുകയാണ്. ഒരവസരം കിട്ടിയാല്‍ ചെന്നു കാണണം അല്ലെങ്കില്‍ ഒരവസരം ഉണ്ടാക്കി കാണണം എന്ന രീതിയിലാണ് പലരും. അത്തരത്തില്‍ ഒരു വീട്ടമ്മയും കാമുകനും കാണാന്‍ വേണ്ടി തെരഞ്ഞെടുത്തത് ആശുപത്രി പരിസരമാണ്. എടപ്പാള്‍ സിഎച്ച്‌സി ആശുപത്രിയിലാണ് വീട്ടമ്മയായ കാമുകിയെ കാണാന്‍ യുവാവ് എത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മുതല്‍ യുവാവും യുവതിയും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു. ഇതു കണ്ട ആരോഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് എത്തിയതെന്ന് അവരോട് ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് വൈകിട്ട് 5.30ന് ജീവനക്കാര്‍ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവര്‍ ആശുപത്രി പരിസരത്തു തന്നെ. ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവും യുവതിയും സ്ഥലംവിട്ടു.
എന്നാല്‍ കുറച്ച് സമയത്തിന് ശേഷം യുവാവ് തിരികെയെത്തി തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്‌നമെന്ന് ചോദിച്ച് ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെട്ടു. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് അപ്പോളും വ്യക്തമായ മറുപടി നല്‍കാനായില്ല. വിലാസം ചോദിച്ചെങ്കിലും അതും നല്‍കിയില്ല. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനു വിവരം നല്‍കിയതോടെ യുവാവ് മുങ്ങി. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇയാള്‍ പെരുമ്പറമ്പ് സ്വദേശിയാണെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Post Your Comments